അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55) ആണ് മരിച്ചത്. വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളജിലെ പാർട്ട് ടൈം ജീവനക്കാരനാണ്. വൈകിട്ട് 5.30ന് കോളജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ദാസ് ബേബി കുഴഞ്ഞു വീണത്. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഗ്രേസി. മക്കൾ: ബിൻസി, ജാൻസി. മരുമകൻ: ജിജോ.